അനാഥവും
അരക്ഷിതവുമായ
ഒരുമനുഷ്യജന്മത്തിന്റെപിറവി
കാലങ്ങളേറ്റുവാങ്ങിയത്
പ്രകാശവേഗതയിൽ
സഞ്ചരിക്കുന്ന
കരിംപച്ചയായ
കവിതകളുടെ
രൂപത്തിലായിരുന്നു
വിപ്ലവകവി
സ്വജീവിതംകൊണ്ട്
മണ്ണിലും
മനുഷ്യമനസ്സുകളിലും
കാവ്യജ്വരത്തിൻ
ലഹരിയായി പെയ്‌തിറങ്ങി.
എഴുതിച്ചേർത്ത അക്ഷരങ്ങളായിരുന്നുകവിത
മദ്യം മണക്കുന്ന
വാക്കുകളുമായി
പ്രണയവും മരണവും
ലഹരിയായി നുരപൊന്തിയ കാവ്യശകലങ്ങള്‍.
തെരുവിന്റെഹൃദയം
തൊട്ടകവിയുടെജീവിതം
വര്‍ണ്ണാഭമായ പുറംതാളുകൾ
ഇല്ലാത്തൊരുതുറന്ന
പുസ്തകമായിരുന്നു
വിഷ്ണു പകൽക്കുറി
No comments:
Post a Comment