Thursday, January 11, 2024

പ്രിയ കവിക്ക് ഓർമ്മപ്പൂക്കൾ

അനാഥവും 
അരക്ഷിതവുമായ
ഒരുമനുഷ്യജന്മത്തിന്റെപിറവി 
കാലങ്ങളേറ്റുവാങ്ങിയത്

പ്രകാശവേഗതയിൽ 
സഞ്ചരിക്കുന്ന 
കരിംപച്ചയായ 
കവിതകളുടെ
രൂപത്തിലായിരുന്നു 

വിപ്ലവകവി 
സ്വജീവിതംകൊണ്ട് 
മണ്ണിലും
മനുഷ്യമനസ്സുകളിലും

കാവ്യജ്വരത്തിൻ
ലഹരിയായി പെയ്‌തിറങ്ങി. 
എഴുതിച്ചേർത്ത അക്ഷരങ്ങളായിരുന്നുകവിത 

മദ്യം മണക്കുന്ന 
വാക്കുകളുമായി
പ്രണയവും മരണവും
ലഹരിയായി നുരപൊന്തിയ കാവ്യശകലങ്ങള്‍.

തെരുവിന്റെഹൃദയം
തൊട്ടകവിയുടെജീവിതം
വര്‍ണ്ണാഭമായ പുറംതാളുകൾ
ഇല്ലാത്തൊരുതുറന്ന 
പുസ്തകമായിരുന്നു

     വിഷ്ണു പകൽക്കുറി

മരച്ചില്ലകളിലെ നിഷടീച്ചർ



നാട്ടുമഴയ്ക്കൊപ്പം
വാക്കിന്റെ തീച്ചില്ലകളിലിരുന്ന്
നിഷ ടീച്ചർ
കവിത തുന്നുന്നു..

കലുഷിതതീരങ്ങളിൽ
മൂർച്ചയേറുന്നൊരുശബ്ദമെങ്കിലും
നനു നനുത്ത വെള്ളാരം കല്ലുകൾക്ക്
സ്നേഹസമുദ്രമെങ്കിലും

ആളിപ്പടരുന്നാവേശത്തിരമാലപോൽ
 അക്ഷരസംഗമതീരങ്ങളിൽ
നിത്യവസന്തമായ്
കാൽപ്പാടുകൾ തീർക്കവെ..

പൊള്ളിയടർന്ന അക്ഷരത്തൂവൽ
വരികളുടെ നിത്യവസന്തത്തിലേക്ക്
പേരെഴുതിച്ചേർക്കുമ്പോൾ

എഴുത്താണികൾ
മൂർച്ച കൂട്ടി
പുതുചരിത്രം രചിക്കുവാൻ
നിശബ്ദം
അക്ഷരമുറ്റത്തെ ഊഞ്ഞാൽച്ചിറകിലേറി
കാടുകേറുന്നു.

ഒടുവിൽ 
മഴച്ചില്ലകൾ
കത്തുമ്പോൾ..
കാടും നാടും വീടും ഒന്നാകുന്നു.

അധ്യാപനത്തിൻ്റെ പറുദീസയിൽ
കലപില കൂട്ടുന്നൊരു
തൊട്ടാവാടി ടീച്ചർ
കുട്ടിത്തെന്നലുകളോട്
ഒടുവിൽ 
ജയഹേ പാടുന്നു...

    വിഷ്ണു പകൽക്കുറി

പ്രിയ കവിക്ക് ഓർമ്മപ്പൂക്കൾ

അനാഥവും  അരക്ഷിതവുമായ ഒരുമനുഷ്യജന്മത്തിന്റെപിറവി  കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ  സഞ്ചരിക്കുന്ന  കരിംപച്ചയായ  കവിതകളുടെ രൂപത്തിലായിരുന്...