Thursday, October 15, 2020

അതിർവരമ്പ്

അതിർവരമ്പ്
°°°°°°°°°°°°°°°°°°°°°
നിരായുധൻ്റെമിഴികളിൽ
കാമത്തിന്റെ
അതിർവരമ്പുകൾ
ഭേദിച്ചൊരുചുവപ്പ്
നിഴൽവിരിക്കുന്നു

പട്ടടകത്തുന്നപകലിൻ്റെ
പട്ടിണികോലങ്ങൾ
ചാവുകഞ്ഞിതേടുമ്പോൾ
കരിന്തേളുകൾ
ഇഴഞ്ഞിറങ്ങുന്നു

നിറമില്ലാത്തൊരുസന്ധ്യയ്ക്ക്
ചുവക്കുന്നസൂര്യൻ
അസ്തമിക്കാൻ
കടലുതേടുന്നു

ചിറകുനഷ്ടപ്പെട്ട പക്ഷി
ഉത്തരമില്ലാത്തചോദ്യങ്ങളുടെ
മേൽക്കൂരയിൽ
ഉത്തരം തേടുന്നു

നിരായുധരായരണ്ടുപേർ
ഒന്നാകുന്നൊരുരാത്രിയിൽ
നിലാവും നക്ഷത്രങ്ങളും
വരവേൽക്കാനൊരുങ്ങുമ്പോൾ
കാമത്താൽ
അന്ധതബാധിച്ചമിഴികൾ
കറുപ്പണിയുന്നു

  വിഷ്ണു പകൽക്കുറി

No comments:

Post a Comment

പ്രിയ കവിക്ക് ഓർമ്മപ്പൂക്കൾ

അനാഥവും  അരക്ഷിതവുമായ ഒരുമനുഷ്യജന്മത്തിന്റെപിറവി  കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ  സഞ്ചരിക്കുന്ന  കരിംപച്ചയായ  കവിതകളുടെ രൂപത്തിലായിരുന്...