Thursday, January 11, 2024

പ്രിയ കവിക്ക് ഓർമ്മപ്പൂക്കൾ

അനാഥവും 
അരക്ഷിതവുമായ
ഒരുമനുഷ്യജന്മത്തിന്റെപിറവി 
കാലങ്ങളേറ്റുവാങ്ങിയത്

പ്രകാശവേഗതയിൽ 
സഞ്ചരിക്കുന്ന 
കരിംപച്ചയായ 
കവിതകളുടെ
രൂപത്തിലായിരുന്നു 

വിപ്ലവകവി 
സ്വജീവിതംകൊണ്ട് 
മണ്ണിലും
മനുഷ്യമനസ്സുകളിലും

കാവ്യജ്വരത്തിൻ
ലഹരിയായി പെയ്‌തിറങ്ങി. 
എഴുതിച്ചേർത്ത അക്ഷരങ്ങളായിരുന്നുകവിത 

മദ്യം മണക്കുന്ന 
വാക്കുകളുമായി
പ്രണയവും മരണവും
ലഹരിയായി നുരപൊന്തിയ കാവ്യശകലങ്ങള്‍.

തെരുവിന്റെഹൃദയം
തൊട്ടകവിയുടെജീവിതം
വര്‍ണ്ണാഭമായ പുറംതാളുകൾ
ഇല്ലാത്തൊരുതുറന്ന 
പുസ്തകമായിരുന്നു

     വിഷ്ണു പകൽക്കുറി

മരച്ചില്ലകളിലെ നിഷടീച്ചർ



നാട്ടുമഴയ്ക്കൊപ്പം
വാക്കിന്റെ തീച്ചില്ലകളിലിരുന്ന്
നിഷ ടീച്ചർ
കവിത തുന്നുന്നു..

കലുഷിതതീരങ്ങളിൽ
മൂർച്ചയേറുന്നൊരുശബ്ദമെങ്കിലും
നനു നനുത്ത വെള്ളാരം കല്ലുകൾക്ക്
സ്നേഹസമുദ്രമെങ്കിലും

ആളിപ്പടരുന്നാവേശത്തിരമാലപോൽ
 അക്ഷരസംഗമതീരങ്ങളിൽ
നിത്യവസന്തമായ്
കാൽപ്പാടുകൾ തീർക്കവെ..

പൊള്ളിയടർന്ന അക്ഷരത്തൂവൽ
വരികളുടെ നിത്യവസന്തത്തിലേക്ക്
പേരെഴുതിച്ചേർക്കുമ്പോൾ

എഴുത്താണികൾ
മൂർച്ച കൂട്ടി
പുതുചരിത്രം രചിക്കുവാൻ
നിശബ്ദം
അക്ഷരമുറ്റത്തെ ഊഞ്ഞാൽച്ചിറകിലേറി
കാടുകേറുന്നു.

ഒടുവിൽ 
മഴച്ചില്ലകൾ
കത്തുമ്പോൾ..
കാടും നാടും വീടും ഒന്നാകുന്നു.

അധ്യാപനത്തിൻ്റെ പറുദീസയിൽ
കലപില കൂട്ടുന്നൊരു
തൊട്ടാവാടി ടീച്ചർ
കുട്ടിത്തെന്നലുകളോട്
ഒടുവിൽ 
ജയഹേ പാടുന്നു...

    വിഷ്ണു പകൽക്കുറി

Thursday, October 15, 2020

അതിർവരമ്പ്

അതിർവരമ്പ്
°°°°°°°°°°°°°°°°°°°°°
നിരായുധൻ്റെമിഴികളിൽ
കാമത്തിന്റെ
അതിർവരമ്പുകൾ
ഭേദിച്ചൊരുചുവപ്പ്
നിഴൽവിരിക്കുന്നു

പട്ടടകത്തുന്നപകലിൻ്റെ
പട്ടിണികോലങ്ങൾ
ചാവുകഞ്ഞിതേടുമ്പോൾ
കരിന്തേളുകൾ
ഇഴഞ്ഞിറങ്ങുന്നു

നിറമില്ലാത്തൊരുസന്ധ്യയ്ക്ക്
ചുവക്കുന്നസൂര്യൻ
അസ്തമിക്കാൻ
കടലുതേടുന്നു

ചിറകുനഷ്ടപ്പെട്ട പക്ഷി
ഉത്തരമില്ലാത്തചോദ്യങ്ങളുടെ
മേൽക്കൂരയിൽ
ഉത്തരം തേടുന്നു

നിരായുധരായരണ്ടുപേർ
ഒന്നാകുന്നൊരുരാത്രിയിൽ
നിലാവും നക്ഷത്രങ്ങളും
വരവേൽക്കാനൊരുങ്ങുമ്പോൾ
കാമത്താൽ
അന്ധതബാധിച്ചമിഴികൾ
കറുപ്പണിയുന്നു

  വിഷ്ണു പകൽക്കുറി

Tuesday, September 15, 2020

കവിത മഴവീട്

മഴവീട്
°°°°°°°°°
എൻ്റെവേനലുകളിലെ
മഴവീട്
നിങ്ങൾകണ്ടിട്ടുണ്ടോ?
ജാലകങ്ങളില്ലാത്ത
പെയ്തുതോരാത്തൊരു
മഴവീട്

ചുറ്റിവരിഞ്ഞുനീറി
വീഴുന്നകനലുകൾ
അടുക്കിവച്ചൊരുമഴവീട്

കടംകയറിയനേരത്ത്
ഈടുവച്ചതാണെൻ്റെവീട്
പലിശയും കൂട്ടുപലിശയും
ചേർന്ന് നനയ്ക്കുന്നവീട്

കാലത്തിന്റെ കണ്ണുനീര്
വീണുപൊള്ളിയവീട്
ഓർമ്മപ്പെയ്ത്തുകളിലൂടെ
ഒലിച്ചുപോകുമ്പോൾ

ഇന്നെൻ്റെമനസ്സിലൊരു
പ്രളമുണ്ട്
തോരാമഴയിൽനിന്നും 
ഉരുൾപൊട്ടിയൊലിച്ചിറങ്ങിയ
ഭാരമുള്ളതെന്തോ
 ഒന്ന്
ഉള്ളിൽ
ഇടിവെട്ടിപ്പെയ്ത്
കൊണ്ടെയിരിക്കുന്നു

        വിഷ്ണു പകൽക്കുറി

പ്രിയ കവിക്ക് ഓർമ്മപ്പൂക്കൾ

അനാഥവും  അരക്ഷിതവുമായ ഒരുമനുഷ്യജന്മത്തിന്റെപിറവി  കാലങ്ങളേറ്റുവാങ്ങിയത് പ്രകാശവേഗതയിൽ  സഞ്ചരിക്കുന്ന  കരിംപച്ചയായ  കവിതകളുടെ രൂപത്തിലായിരുന്...